കുതിച്ചുയർന്ന് കെഎസ്ആർടിസി; ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം, ഇന്നലെ നേടിയത് 9.72 കോടി രൂപ

തിരുവനന്തപുരം: പുതിയ മാറ്റങ്ങളും നേട്ടങ്ങളുമായി കെഎസ്ആർടിസി കുതിച്ചുയരുന്നു. ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണ് ഇന്നലെ കൈവരിച്ചത്. ഡിസംബർ ഒന്നിന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ ₹9.72 കോടി രൂപയാണ് നേടാനായത്. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപ ആകെ നേടി. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് ആദ്യമായി എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി സ്വന്തമാക്കിയത്.

നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി. പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളും വൻ സ്വീകാര്യത നേടി.

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

KSRTC soars; Second highest daily ticket revenue in history, earning Rs 9.72 crore yesterday

More Stories from this section

family-dental
witywide