‘സ്റ്റേഷൻ കത്തിക്കും’, കോന്നി ഫോറസ്റ്റ് സ്റ്റേഷനിൽ കെയു ജനീഷ് കുമാർ എംഎൽഎയുടെ രോഷപ്രകടനം, വിവാദമായതോടെ ഖേദപ്രകടനം

പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ രോഷപ്രകടനം. ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തയാളെ മോചിപ്പിക്കാൻ എത്തിയപ്പോഴാണ് എംഎൽഎയുടെ രോഷപ്രകടനം. സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തി.

കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസിൽ കർഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്ന് കെ.യു ജനീഷ് കുമാർ എംഎൽഎ പറയുന്നു. ഇയാളുടെ അറസ്റ്റിനുള്ള രേഖകൾ നൽകാൻ എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരു വശത്ത് ജനങ്ങൾ പ്രതിഷേധിച്ചു നിൽക്കുമ്പോൾ, മറുവശത്ത് പാവപ്പെട്ടവരെ ഒരു കാര്യവുമില്ലാതെ പിടിച്ചുകൊണ്ടുവരികയാണെന്ന് പറഞ്ഞ ജനീഷ് എംഎൽഎ, ഇവിടെ രണ്ടാമതും നക്സലുകൾ വരുമെന്നും ഭീഷണിപ്പെടുത്തി.

സംഭവം വിവാദമായതോടെ രോഷപ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച് ജനീഷ് കുമാർ രംഗത്തെത്തി. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നും കെയു ജനീഷ് കുമാര്‍ പറഞ്ഞു. വികാര പ്രകടനം അല്‍പം കടന്നുപോയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെയു ജനീഷ് കുമാര്‍ പറഞ്ഞു.

More Stories from this section

family-dental
witywide