
തിരുവനന്തപുരം: മുന്നണി മാറ്റം ചിന്തയിൽ പോലുമില്ലെന്ന് ആർ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാർ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപെട്ടുള്ള അഭ്യുഹങ്ങൾക്കിടെയാണ് ശ്രേയാംസ് കുമാര്‍ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ചെന്നിത്തലയുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും രമേശ് ചെന്നിത്തല ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷമാണ് വീട്ടിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ ഡിഎഫിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മുന്നണിയിലുണ്ടായ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്ന് പറയാനാവില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാനുമാവില്ലെന്നും ശ്രേയാംസ് കുമാര്‍ വിവരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും പ്രതികിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.