
കുവൈത്ത് സിറ്റി : കേരളത്തിലെപ്രവാസി കുടുംബങ്ങളിലടക്കം ഇനിയും ഞെട്ടല്‍ വിട്ടുമാറാതെ കുവൈത്ത് വിഷമദ്യ ദുരന്തം. ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. മരിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ദുരന്തത്തെ തുടര്‍ന്നു രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 6 മലയാളികള്‍ മരിച്ചെന്നാണു സൂചനകള്‍ പുറത്തുവരുന്നത്. എങ്കിലും കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ഇതുവരെ 160 പേരാണ് ചികിത്സ തേടിയത്. ഇതില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 51 പേരുടെ വൃക്ക തകരാറിലായി. ഇവര്‍ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. കൂടാതെ 31 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. 21 പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മദ്യനിരോധനമുള്ള കുവൈത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്.