
കുവൈത്ത് സിറ്റി : പ്രവാസി മലയാളികളെയടക്കം ഞെട്ടിച്ച കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ കടുത്ത നടപടിയുമായി കുവൈത്ത് സുരക്ഷാ വിഭാഗം. വിഷ മദ്യം കഴിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുമെന്നാണ് കുവൈത്ത് സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്. കേസില്‍ ഇന്ത്യക്കാരനടക്കം 71 വിദേശികളെയാണ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നത്.
ദുരന്തത്തില്‍ 23 വിദേശികള്‍ മരിച്ചു. 160 പേര്‍ ആശുപത്രിയിലായി. ഇവര്‍ ആരോഗ്യം വീണ്ടെടുത്തതിനു ശേഷം യാത്ര ചെയ്യാനാകുമെന്ന് ബോധ്യപ്പെട്ടാലുടന്‍ നാടുകടത്തലിലേക്ക് കടക്കും. ഇത്തരത്തില്‍ കരിമ്പട്ടികയില്‍പ്പെട്ട് നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും കുവൈത്തിലേക്കു തിരിച്ചുവരാനാകില്ല.