നടപടികള്‍ കടുപ്പിച്ച് കുവൈത്ത്; വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരന്‍ അടക്കം മുഖ്യപ്രതികള്‍ പിടിയില്‍

കുവൈത്ത് സിറ്റി : കേരളത്തില്‍ നിന്നടക്കം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൊന്നൊടുക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതികള്‍ പൊലീസ് പിടിയില്‍. 23 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അടക്കമുള്ള സംഘമാണ് പിടിയിലായത്. നേപ്പാളി പൗരനായ ഭൂബന്‍ ലാല്‍ തമാംഗും പിടിയിലായിട്ടുണ്ട്. മെഥനോള്‍ കലര്‍ന്ന മദ്യശേഖരം ഇയാളുടെ പക്കല്‍ കണ്ടെത്തി. ഇയാളില്‍ നിന്നുള്ള വിവരമനുസരിച്ചാണ് ഇന്ത്യക്കാരനടക്കം പിടിയിലായത്. ഇന്ത്യക്കാരന്‍ വിശാല്‍ ധന്യാല്‍ ചൗഹാന്‍, നേപ്പാളി പൗരന്‍ നാരായണ്‍ പ്രസാദ് ഭശ്യാല്‍, ബംഗ്ലാദേശി പൗരന്‍ ദെലോറ പ്രകാശ് ദാരാജ് എന്നിവര്‍ പിടിയിലായത്. ദെലോറ പ്രകാശ് ദാരാജാണ് വ്യാജമദ്യ നിര്‍മാണ വിതരണ ശൃംഖലയുടെ നേതാവ്. ഇതുവരെ 67 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ 160 പേര്‍ ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ 21 പേര്‍ക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്.

More Stories from this section

family-dental
witywide