കാസര്‍കോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍: കല്ലും മണ്ണും ദേശീയപാതയിലേക്ക് ; ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

കാസര്‍കോട് : ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കല്ലും മണ്ണും ദേശീയപാതയിലേക്ക് വീണതാണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടാന്‍ കാരണമായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് കുന്ന് ഇടിഞ്ഞുവീണത്.

നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ ദേശീയപാതയിലേക്ക് വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. അതേസമയം, കണ്ണൂര്‍ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതീവ ജാഗ്രത പട്ടികയില്‍ നേരത്തെ തന്നെ ഉള്‍പ്പെട്ട പ്രദേശത്താണ് അപകടമുണ്ടായിരിക്കുന്നത്. നേരത്തെയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide