
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ലഷകര്‍ ഇ തയ്ബ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലി യെ വധിച്ചു.
കുല്‍നാര്‍ ബാസിപോര ഏരിയയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. അതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അതേസമയം, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി. പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായാണ് കരസേനാ മേധാവി ജനറല്‍ കശ്മീരില്‍ എത്തിയത്. നോര്‍ത്തേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എംവി സുചീന്ദ്ര കുമാറും കരസേനാ മേധാവിയോടൊപ്പം ഉണ്ടായിരുന്നു.













