ലഷ്‌കറെ തയിബ നേതാവ് അബു ഖത്തലിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ നേതാവ് അബു ഖത്തല്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്ന അബു ഖത്തല്‍, ജമ്മു കശ്മീരില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരകനാണ്. ശനിയാഴ്ച വൈകിട്ട് തന്റെ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം ഝലം പ്രദേശത്ത് യാത്ര ചെയ്യുമ്പോഴായായിരുന്നു അജ്ഞാതരുടെ ആക്രമണം.

അക്രമികള്‍ 20 വരെ റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് വിവരം. അബു ഖത്തലും ഒരു സുരക്ഷാ ജീവനക്കാരനും സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. മറ്റൊരു സുരക്ഷാ ജീവനക്കാരനു ഗുരുതരമായി പരുക്കേറ്റു. സിയാ-ഉര്‍-റഹ്‌മാന്‍ എന്നാണ് അബു ഖത്തലിന്റെ യഥാര്‍ഥ പേര്.

പാക് സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്നപ്പോഴാണ് അബു ഖത്തല്‍ കൊല്ലപ്പെടുന്നത് എന്നതും ശ്രദ്ധേയം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തല്‍.

More Stories from this section

family-dental
witywide