
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരരില്‍ ഒരാളായ താഹിര്‍ ഹബീബിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ ഭീകരന്‍ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങള്‍.
പാക്ക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടിലെ ഖായി ഗാലയില്‍ നടന്ന താഹിറിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്നതിന് കൂടുതല്‍ സ്ഥിരീകരണം ലഭിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, റിസ്വാന്‍ ഹനീഫ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. വിലാപയാത്രയ്ക്കെത്തിയ പ്രദേശവാസികള്‍ക്കു നേരെ ലഷ്‌കര്‍ ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.