10 വർഷം ചുവന്ന് നിന്ന തൃശൂർ കോർപ്പറേഷനിൽ അടിപതറി എൽഡിഎഫ്; കനത്ത ഭൂരിപക്ഷത്തിൽ ഭരണമുറപ്പിച്ച് യുഡിഎഫ്

എൽഡിഎഫിന് വൻ ആധിപത്യമുള്ള ജില്ലയായിരുന്നു തൃശൂർ. തൃശൂരിൻ്റെ നെടുംതൂണായ തൃശൂർ കോർപ്പറേഷൻ കഴിഞ്ഞ 10 വർഷമായി എൽഡിഎഫാണ് ഭരിച്ചിരുന്നത്. എന്നാൽ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് അടിമുടി അടിപതറി. 33 സീറ്റുകൾ നേടി യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയപ്പോൾ വെറും 13 സീറ്റുകളിലേക്ക് മാത്രമായി എൽഡിഎഫ് ഒതുങ്ങി.

അതേസമയം, രണ്ട് സീറ്റുകൾ വർധിപ്പിച്ച് എട്ടിടത്ത് എൻഡിഎ വിജയിച്ചു. രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും കോൺഗ്രസിനും തൃശ്ശൂർ കോർപ്പറേഷനിൽ 24 വീതം സീറ്റുകൾ ആയിരുന്നു. കോൺഗ്രസിൻറെ വിമതനായി ജയിച്ച എം കെ വർഗീസിനെ എൽഡിഎഫ് ഒപ്പം നിർത്തിയതോടെ യുഡിഎഫിന് ഭരണം നഷ്ടമായത്.

എന്നാൽ പതിവ് തർക്കങ്ങൾ ഒഴിവാക്കി ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് കോൺഗ്രസ് തൃശ്ശൂരിൽ അട്ടിമറി നേടിയത്. സ്ഥാനാർഥിനിർണയത്തിൽ അടക്കം എൽഡിഎഫിനുണ്ടായ വീഴ്ച കോൺഗ്രസിന് ഗുണകരമായി. പത്തിലധികം സീറ്റുകൾ പ്രതീക്ഷിച്ചിരുന്ന ബിജെപി എട്ടിലേക്ക് ഒതുങ്ങാൻ ഇടയാക്കിയ ബിജെപിയുടെ തർക്കങ്ങളിൽ നേട്ടം കൊയ്തത് കോൺഗ്രസാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുന്നതാണ് തൃശൂർ കോർപ്പറേഷനിലെ ഈ നേട്ടം.

LDF defeats Thrissur Corporation after 10 years of red; UDF secures power with a huge majority

More Stories from this section

family-dental
witywide