തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്; തെരുവുനായ ശല്യം ഇല്ലാതാക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്. സംസ്ഥാനത്ത് തെരുവുനായ ശല്യം ഇല്ലാതാക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. ഇതിനായി തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ സൃഷ്ടിക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആയിരിക്കും നടപടിയെന്നും പ്രകടന പത്രികയിൽ പറയുന്നു.

അതോടൊപ്പം കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. കൂടാതെ അടുത്ത അഞ്ചുവർഷം കൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 % ആക്കുമെന്നും ലഹരി വിരുദ്ധ പ്രചാരണം നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.

LDF releases manifesto for local body elections; Will eliminate street dog nuisance

More Stories from this section

family-dental
witywide