”എൽ.ഡി.എഫ് തുടരും, യു.ഡി.എഫിൽ കൂട്ട ആത്മഹത്യ നടക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : കേരളത്തിൽ എൽ ഡി എഫ് മൂന്നാം തവണയും ഭരണത്തിൽ വരുമെന്നും യു ഡി എഫിൽ കൂട്ടആത്മഹത്യ നടക്കാൻ പോവുകയാണെന്നും മന്ത്രി സജി ചെറിയാൻ.

മൂന്നാം എൽ ഡി എഫ് സർക്കാർ വരുമെന്നത് ഉറപ്പാണെന്നും മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

അയ്യപ്പ സംഗമം യു ഡിഎഫി നെയും ബി ജെ പിയെയും ആശങ്കപ്പെടുത്തിയെന്നും യു ഡി എഫും ബി ജെ പിയും ശബരിമലയെ വച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു. പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല,ബി ജെ പിയുടെ സംഗമമാണ്. അവിടെ പങ്കെടുത്തത് ഭക്തരല്ല, ബി ജെ പിക്കാരാണ്. യു ഡി എഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

More Stories from this section

family-dental
witywide