ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ… മെസിയുടെ വരവിൽ ആരാധകർക്ക് ദൃശ്യ വിരുന്ന്, പത്താം നമ്പർ ജേഴ്സിയുടെ ഉടമകൾ സമ്മാനിച്ചതും അതുതന്നെ

മുംബൈ: ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കായിക ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും ലയണൽ മെസ്സിയും പരസ്പരം കണ്ടുമുട്ടിയപ്പോൾ ആരാധകർക്ക് ദൃശ്യവിരുന്ന്. ഇന്ത്യാ പര്യടനത്തിനെത്തിയ അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിയെ കാണാൻ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഒന്നിച്ചൊരു ചിത്രത്തിന് പോസ് ചെയ്തപ്പോൾ ആർപ്പു വിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

വാങ്ക‍ഡെ ക്രിക്കറ്റ് വേദിയിൽ മെസ്സി എത്തിയതിന് ഏകദേശം അരമണിക്കൂറിനുശേഷം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരുമായി മെസി സംവദിക്കുന്നതിനിടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ സാന്നിധ്യം അറിയിച്ചത്. ഗ്രൗണ്ടില്‍ ഇറങ്ങിയ സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിനും നൽകി. ഇരവരും പത്താം നമ്പർ ജേഴ്സിയാണ് കരിയറിലെ അടയാളപ്പെടുത്തലുകളായി ഉപയോഗിച്ചിരുന്നത് എന്നതും ശ്രദ്ധേയം.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും മെസ്സിയും തമ്മിലുള്ള സൗഹൃദവും ഫുട്ബോൾ ആരാധകർക്ക് എന്നും ഓർത്തുവയ്ക്കാനുള്ള കാഴ്ചയായി. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചു. മെസ്സിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തിൽ ഛേത്രി പന്തു തട്ടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുംബൈയിലെത്തി മെസ്സിയെ കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോലി എത്തിയില്ല.

Legends in the same frame, a visual feast for fans when Messi arrives in India.

More Stories from this section

family-dental
witywide