തുർക്കി സന്ദർശനത്തിനെത്തി മടങ്ങവെ വിമാന അപകടം; ലിബിയൻ സൈനിക മേധാവിക്ക് ദാരുണാന്ത്യം

അങ്കറ: ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുർക്കി സന്ദർശനത്തിമടങ്ങവെയായിരുന്നു അപകടം. തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ വിമാനത്താവളത്തിൽ നിന്ന് ലിബിയയിലെ ട്രിപ്പോളിയിലേക്ക് തിരിച്ചു പറന്ന ഉടനെ ഇന്നലെ രാത്രി 8.10നാണ് വിമാനം തകർന്നുവീണത്. ജനറൽ അൽ ഹദ്ദാദിനൊപ്പം ലിബിയൻ സൈന്യത്തിലെ മറ്റ് നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്ന് ജീവനക്കാരും ഉൾപ്പെടെ ആകെ എട്ടു പേർ അപകടത്തിൽ മരിച്ചു. 

തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചയിൽ പങ്കെടുത്ത് ഹദ്ദാദും സംഘവും മടങ്ങവെയായിരുന്നു ദാരുണ സംഭവം.

സാങ്കേതിക തകരാറിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി ചോദിച്ചിരുന്നു. തുടർന്ന് അങ്കാരയ്ക്ക് സമീപമുള്ള ഹയ്മാനയിൽ വെച്ച് വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ദബൈബ പ്രസ്താവനയിൽ അറിയിച്ചു. ഹദ്ദാദിൻ്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Libyan military chief dies in plane crash while on Turkey visit

More Stories from this section

family-dental
witywide