അമേരിക്കൻ കളിക്കളം വിട്ട് ‘മിശിഹ’ എങ്ങോട്ടേക്കുമില്ല! ലിയോണൽ മെസി ഇന്‍റർ മയാമിയിൽ തുടരും, 2028 വരെയുള്ള പുതിയ കരാറിൽ ഒപ്പിട്ടു

ലോക ഫുട്ബോളിലെ ഇതിഹാസം ലയണൽ മെസ്സി യുഎസ് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുമായികരാർ 2028 വരെ നീട്ടി. ഈ പുതിയ കരാർ പ്രകാരം, ആരാധകരുടെ പ്രിയപ്പെട്ട താരം അമേരിക്കൻ ഫുട്ബോൾ രംഗത്ത് കൂടുതൽ വർഷങ്ങൾ തിളങ്ങുമെന്ന് ഉറപ്പായി. മെസ്സിയുടെ സാന്നിധ്യം ടീമിന്റെ പ്രകടനത്തിന് വലിയ കരുത്ത് പകരുന്നുണ്ടെന്ന് ക്ലബ്ബ് അധികൃതർ അഭിപ്രായപ്പെട്ടു. 2023-ൽ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം, മെസ്സി ടീമിനെ ലീഗിലെ മുൻനിര ക്ലബ്ബുകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.

നാളെ നടക്കുന്ന പ്ലേഓഫ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കായി കളത്തിലിറങ്ങും. നാഷ്‌വിൽ ടൈഗേർസിനെതിരെയാണ് ഈ നിർണായക മത്സരം. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരം, മെസ്സിയുടെ മികവ് ഒരിക്കൽ കൂടി കാണാനുള്ള അവസരമാണ്. ടീമിന്റെ വിജയത്തിനായി മെസ്സിയുടെ നേതൃത്വവും കളിമികവും നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide