കൊൽക്കത്ത: ലയണൽ മെസ്സിയുടെ ‘ഗോട്ട് ടൂർ ഇന്ത്യ’ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റുചെയ്തു. ലയണൽ മെസ്സിയോടും അദ്ദേഹത്തിന്റെ ഇന്റർ മയാമി സഹതാരങ്ങളായ സഹതാരങ്ങളായ ലൂയിസ് സുവാരസും (ഉറുഗ്വായ്) റോഡ്രിഗോ ഡി പോൾ (അര്‍ജന്റീന) നുമൊപ്പം ഹൈദ്രാരാബാദിലേക്ക് പോകാൻ ചാർട്ടേഡ് വിമാനത്തിൽ കയറിയപ്പോഴാണ് സതദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തതത്.
കൊൽക്കത്തയിലെ സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് 12.25ഓടെ മെസ്സിയോടും മറ്റ് താരങ്ങളോടും കൂടി ദത്ത വിമാനത്താവളത്തിലെത്തി. 12.40ന് പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറുകയും ചെയ്തു. ദത്ത വിമാനം കയറിയതിന് അഞ്ച് മിനിറ്റിനുള്ളിൽ ഡി.ജി.പി. രാജീവ് കുമാർ വിമാനത്താവളത്തിലെത്തി നിർദേശങ്ങൾ നൽകി മടങ്ങി. ദത്തയെ കൊൽക്കത്ത വിട്ടുപോകാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിർദേശം എന്നാണ് റിപ്പോർട്ട്.
ദത്തയെ അറസ്റ്റുചെയ്‌തായി അഡീഷണൽ ഡയറക്‌ടർ ജനറൽ (എഡിജി) ലോ ആൻഡ് ഓർഡർ ജാവേദ് ഷാമിം അറിയിച്ചു. ദത്തയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും നടപടികൾ പുരോഗമിക്കുകയാണ്, അന്വേഷണം തുടരുകയാണ് എന്നും എ.ഡി.ജി.പി. (നിയമ-ക്രമം) ജാവേദ് ഷമീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച നടന്ന വലിയ പ്രചാരണമുള്ള പരിപാടി “A Satadru Dutta Initiative” എന്ന പേരിലാണ് ദത്ത പരസ്യം ചെയ്തിരുന്നത്. അറസ്റ്റ് ഒഴിവാക്കാൻ ദത്ത വിമാനത്താവളത്തിലെ ടാർമാക്കിൽ തന്നെ പൊലീസുമായി ചർച്ച നടത്താൻ ശ്രമിച്ചു. മെസ്സിയെ കാണാൻ 5,000 മുതൽ 16,000 രൂപ വരെ ടിക്കറ്റ് എടുത്ത ഏകദേശം 60,000 ആരാധകർക്ക് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വ്യക്തിഗത ബോണ്ട് നൽകാമെന്നായിരുന്നു ദത്തിന്റെ വാഗ്ദാനം.
വലിയ തുകയ്ക്ക് ടിക്കറ്റെടുത്ത് മെസ്സിയെ കാത്തിരുന്ന കാണികൾക്ക് വളരെ നിരാശയായിരുന്നു . മെസ്സി അധികസമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്നില്ല. ചെലവഴിച്ച സമയംതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും മെസ്സിയെ വളഞ്ഞു. ഇതോടെ ടിക്കറ്റെടുത്ത് ഗാലറിയിൽ വന്നിരുന്ന ആരാധകർക്ക് മെസ്സിയെ കാണാൻ ശരിയാംവിധം കാണാനായില്ല. ഇതിൽ പ്രകോപിതരായ കാണികൾ സ്റ്റേഡിയത്തിലെ കസേരകൾ ഉൾപ്പെടെ തല്ലിത്തകർക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങൾ എറിയുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.ഗോട്ട് ടൂറിന്റെ പ്രൊമോഷണൽ ബാനറുകൾക്കും പോസ്റ്ററുകൾക്കും താഴെ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്ന് കാണിക്കുന്നുണ്ട്. മുൻപ് പെലെ, ഡീഗോ മാറഡോണ എന്നിവരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ദത്ത പ്രധാന പങ്ക് വഹിച്ചിരുന്നു. പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും മുൻപ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Lionel Messi’s Goat Tour; Police arrest main organizer and promoter Satadru Dutta









