സംസ്ഥാനത്ത് മദ്യവിൽപ്പന ഇനി ഓൺലൈനിലും; ബെവ്‌കോ ടു ഹോം ആപ്പ് തയ്യാറായി

സംസ്ഥാനത്ത് മദ്യം ഇനി ഉടന്‍ ഓണ്‍ലൈനിലും ലഭ്യമാകും. ഇതിനായി ബെവ്‌കോ ടു ഹോം എന്ന മൊബെൽ ആപ്പ്’ബെവ്‌കോ തയ്യാറാക്കി. മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി.

സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓണ്‍ലൈനായി ലഭ്യമാകുക. മദ്യംവാങ്ങുന്നയാള്‍ക്ക് 23 വയസ് പൂര്‍ത്തിയാകണം എന്ന ഓണ്‍ലൈന്‍ ഡെലിവറിക്ക് ബെവ്‌കോ വയ്ക്കുന്ന പ്രധാന നിബന്ധനയിൽ ഇത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ബെവ്‌കോയുടെ തീരുമാനം.

എന്നാല്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഓണ്‍ലൈന്‍ മദ്യപവില്‍പ്പനയ്ക്കായി സംസ്ഥാനം പാകപ്പെട്ടിട്ടുണ്ടോ എന്ന് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാത്രമാകും സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിക്കുക. ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച് മൂന്നുവര്‍ഷം മുന്‍പും ബെവ്‌കോ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അന്ന് സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.

More Stories from this section

family-dental
witywide