തദ്ദേശ തെരഞ്ഞെടുപ്പ്; പ്രവാസികൾക്ക് ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെയും മറ്റന്നാളും അവസരം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്ക് ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെയും മറ്റന്നാളും അവസരം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി നവംബർ അഞ്ചിന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 5-നും 15-നും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും.

Local elections; Opportunity to add names to voter list, including expatriates, tomorrow and the day after

More Stories from this section

family-dental
witywide