സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചു. എഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്സ് ആണ് ഉള്ളത്. 1.51 സ്ത്രീ വോട്ടേഴ്സും 1.35 കോടി പുരുഷ വോട്ടേഴ്സ്. 289 ട്രാൻസ്ജെന്റേഴ്സ് വോട്ടേഴ്സും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സജീവമാവുകയാണ്. പത്രിക നവംബർ 21 വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24.
Local elections: Strict monitoring of AI campaigns









