തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: വീണ്ടും വോട്ട് ചേർക്കാൻ അവസരം

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചേർക്കാൻ വീണ്ടും അവസരം. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായാണ് വീണ്ടും വോട്ട് ചേർക്കാൻ അവസരം നൽകുന്നത്‌. തിങ്കളാഴ്ച മുതൽ ഒക്ടോബർ 14 വരെ വോട്ട് ചേർക്കാം. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് തികഞ്ഞെവർക്ക് വോട്ട് ചേർക്കാം.

അതേസമയം, നവംബർ ഡിസംബർ മാസങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും സെപ്റ്റംബർ രണ്ടിന് അംഗീകരിച്ച കരട് വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നത്. ഈ വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്ന എല്ലാവർക്കും സവിശേഷ നമ്പർ നൽകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ കരട് വോട്ടർ പട്ടിക തയ്യറാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide