തിരുവനന്തപുരം: ദുൽഖർ സൽമാൻ്റെ വെഫെറർ ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ എക്കാലത്തെയും വലിയ ഹിറ്റായ ലോക ചാപ്റ്റർ 1: ചന്ദ്ര ഒടിടി റിലീസിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ 31 ന് പ്രേക്ഷകരിലെത്തും. ഇൻഡസ്ട്രി ഹിറ്റ്, കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ബുക്ക് മൈ ഷോയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ വിവിധ റെക്കോർഡുകൾ നേടിയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. അഞ്ച് ഭാഗങ്ങളാണ് സിനിമ എത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്സെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ദുൽഖർ സൽമാൻ, ടോവിനോ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്ന താരങ്ങൾ.
Lokah Chapter 1: Chandra now on OTT; on Jio Hotstar from 31st









