ലണ്ടനിലെ കള്ളന്മാരുടെ മോഷണ സ്വഭാവത്തെ ക്കുറിച്ച് ഒരേസമയം അമ്പരപ്പിക്കുന്നതും രസകരവുമായ റിപ്പോർട്ട് പുറത്ത്. ലണ്ടനിലെ മോഷ്ടാക്കൾക്ക് ഇഷ്ടം ഐഫോണുകളെന്ന് റിപ്പോർട്ട്. സാംസങ് ഉൾപ്പെടെയുള്ള ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോണുകള്‍ മോഷ്‌ടാക്കള്‍ ഇരകൾക്ക് തിരികെ നൽകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്‍ഡ്രോയ്‌ഡ് ഫോണുകളേക്കാള്‍ റീസെയില്‍ വാല്യു ഐഫോണുകള്‍ക്കുള്ളതാണ് മോഷ്‌ടാക്കളുടെ ഈ ഐഫോൺ പ്രിയത്തിന് കാരണമെന്നാണ് സൈബര്‍ വിദഗ്‌ധര്‍ പറയുന്നത് ആൻഡ്രോയ്‌ഡ് അതോറിറ്റിയുടെ കണക്കനുസരിച്ച്, 2024-ൽ മാത്രം 117,000-ത്തിലധികം മൊബൈൽ ഫോണുകൾ ലണ്ടനില്‍ മോഷ്‌ടിക്കപ്പെട്ടു. ബ്രാൻഡ് അനുസരിച്ചുള്ള മോഷണ ഡാറ്റ പൊലീസ് പുറത്തുവിടുന്നില്ലെങ്കിലും സാംസങ് പോലുള്ള ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം മോഷ്‌ടാക്കള്‍ ഐഫോണുകള്‍ കവര്‍ച്ച ചെയ്യാന്‍ കൂടുതലായി ആഗ്രഹിക്കുന്നു എന്നതാണ് കണക്കുകൾ.
ലണ്ടൻ സെൻട്രിക് ബ്ലോഗിലെ 32 വയസ്സുള്ള സാം പറയുന്നത് എട്ട് പേർ ചേർന്ന സംഘം സാമിനെ കൊള്ളയടിച്ച് ഫോൺ, ക്യാമറ എന്നിവയുമായി കടന്നുകളഞ്ഞു. എന്നാൽ മോഷ്‍ടാക്കളിൽ ഒരാൾ കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചെത്തി തന്‍റെ സാംസങ് സ്‌മാര്‍ട്ട്‌ഫോൺ തിരികെ നൽകിയെന്ന് സാം പറയുന്നു. സാംസങ് വേണ്ട എന്ന് തുറന്നു പറഞ്ഞുകൊണ്ടാണത്രെ കള്ളൻ ഫോൺ സാമിന് തിരികെ നൽകിയത്. മാർക്ക് എന്ന വ്യക്തിയും സമാനമായ ഒരു അനുഭവം പങ്കിടുന്നു. ബൈക്കിൽ എത്തിയ ഒരു കള്ളൻ അയാളുടെ സാംസങ് ഗാലക്‌സി ഫോൺ തട്ടിയെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ മോഷ്‌ടാവ് അത് തിരികെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു.
ആൻഡ്രോയ്‌ഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് സാംസങ് ഫോണുകളുടെ കുറഞ്ഞ റീസെയിൽ മൂല്യമാണ് ഇതിനുള്ള യഥാർഥ കാരണമെന്നാണ്. ഫ്ലാഗ്‌ഷിപ്പ് ഗ്രേഡിലുള്ള സാംസങ്, ഐഫോൺ ഹാന്‍ഡ്‌സെറ്റുകളുടെ യഥാർഥ വില ഇന്ന് ഏകദേശം തുല്യമാണെങ്കിലും, സെക്കൻഡ് ഹാൻഡ് വിപണിയിൽ ഐഫോണുകൾ ആണ് കൂടുതൽ വിൽക്കപ്പെടുന്നത്. ആപ്പിൾ ഉപകരണങ്ങൾക്ക് ഉയർന്ന സെക്കൻഡ് ഹാൻഡ് മൂല്യമുണ്ട്. അതിനാലാണ് മോഷ്‌ടാക്കൾ ഐഫോണുകളെ ലക്ഷ്യംവയ്ക്കാനുള്ള സാധ്യതയെന്നാണ് റിപ്പോർട്ട്.
London thieves love iPhones; Samsungs return them to their owners













