
ലണ്ടൻ: ലണ്ടനിലെ സൗത്തെൻഡ് വിമാനത്താവളത്തിൽ ടേക്കോഫിന് പിന്നാലെ വിമാനം തകർന്നുവീണതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തു. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ചെറു വിമാനം ആണ് തകർന്നതെന്നും റിപ്പോട്ടുകൾ ഉണ്ട്.
സംഭവത്തെ തുടർന്ന് എമർജൻസി സർവീസുകൾ വിമാനത്താവളത്തിലേക്ക് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. റൺവേയിൽ നിന്ന് വിമാനം വ്യതിചലിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.