
ലോസ് ഏഞ്ചല്‍സ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ പ്രതിഷേധ സംഘര്‍ഷം നേരിടാന്‍ ലോസ് ഏഞ്ചല്‍സില്‍ വിന്യസിച്ച 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെ പിന്‍വലിക്കാന്‍ യു.എസ് സൈന്യം ഉത്തരവിട്ടു.
കഴിഞ്ഞ മാസം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി നഗരത്തില്‍ വിന്യസിച്ചിരിക്കുന്ന 4,000 സൈനികരില്‍ നിന്നാണ് ഏകദേശം 2,000 പേരെ ഏഞ്ചല്‍സില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎസ് സൈന്യം ഉത്തരവിട്ടത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ നിരവധി ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നഗരത്തിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
‘കലാപ ആഹ്വാനത്തിന് മറുപടി നല്‍കാന്‍ മുന്നിട്ടിറങ്ങിയ ഞങ്ങളുടെ സൈനികര്‍ക്ക് നന്ദി, ലോസ് ഏഞ്ചല്‍സിലെ നിയമലംഘനം കുറയുന്നു,’ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒപ്പിട്ട തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു.