
വാഷിംഗ്ടണ്‍ : യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ ട്രംപിനോട് ആവശ്യപ്പെടുമെന്ന് പ്രക്ഷോഭം നടക്കുന്ന ലൊസാഞ്ചലസിലെ മേയര്‍ കേരണ്‍ ബാസ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നാഷനല്‍ ഗാര്‍ഡുകളെയും മറീനുകളെയും ഉപയോഗിക്കുന്നതില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ഫെഡറല്‍ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് മേയറുടെ ഈ ആവശ്യം.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ കലിഫോര്‍ണിയ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ നാഷനല്‍ ഗാര്‍ഡുകളെയും മറീനുകളെയും വിന്യസിച്ചിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം കോടതിയെ സമീപിച്ചത്.