ലോസ് ആഞ്ചലസ് പാലിസേഡ്സ് തീപിടിത്തം: പ്രതി കുറ്റം നിഷേധിച്ചു

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നായ പാലിസേഡ്സ് തീപിടുത്ത കേസിൽ 29 കാരനായ ജോനാഥൻ റിൻഡർക്നെറ്റ് ഫെഡറൽ കോടതിയിൽ കുറ്റം നിഷേധിച്ചു. പുതുവത്സര ദിനത്തിൽ അദ്ദേഹം ചെറുതായി തീ കത്തിച്ചുവെന്നാണ് ആരോപണം. അത് നിലത്തിനടിയിൽ മങ്ങി കിടന്ന് ഒരാഴ്ചയ്ക്കുശേഷം വീണ്ടും കത്തിയുയർന്ന് പസിഫിക് പാലിസേഡ്സും മാലിബുവും ഉൾപ്പെടെ വൻ പ്രദേശം കത്തിയമർന്നു.

ഈ തീപിടിത്തത്തിൽ 12 പേർ മരിച്ചു. 17,000-ത്തിലധികം കെട്ടിടങ്ങൾ നശിച്ചു. ഫ്ലോറിഡയിലെ ഓർലാൻഡോയിൽ സഹോദരിയുടെ വീട്ടിൽ നിന്നാണ് റിൻഡർക്നെറ്റിനെ ഒക്ടോബർ 7-ന് അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ പരമാവധി 20 വർഷം വരെ തടവ് ലഭിക്കാം. വിചാരണ ഡിസംബർ 16-ന് നടക്കും. ചെറുതീ മാത്രമാണ് ആരംഭിച്ചതെന്നും, വലിയ തീ പൂർണമായി അണയ്ക്കാതിരുന്നതിന് അഗ്‌നിശമന സേനയാണ് ഉത്തരവാദികളെന്നും പ്രതിയെ ജാമ്യത്തിൽ വിടണമെന്നും റിൻഡർക്നെറ്റിൻ്റെ അഭിഭാഷകൻ സ്റ്റീവ് ഹാനി കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി റിൻഡർക്നെറ്റ് തടങ്കിൽ തുടരാൻ ഉത്തരവിട്ടു.

Los Angeles Palisades fire: Suspect pleads not guilty

More Stories from this section

family-dental
witywide