ലോസ് ഏഞ്ചൽസിലെ പ്രതിഷേധം: നാഷണൽ ഗാർഡിനെ വിന്യസിക്കുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ് കോടതി; കർഫ്യൂ നീട്ടി

വാഷിംഗ്ടണ്‍ : കുടിയേറ്റ വിരുദ്ധ നടപടികളില്‍ ലോസ് ഏഞ്ചല്‍സില്‍ തുടരുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ട്രംപിനെ തടഞ്ഞ് യുഎസ് കോടതി. നഗരത്തിലെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്ന വിധി ജൂണ്‍ 13 ന് ഉച്ചയ്ക്ക് മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ, കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡിന്റെ നിയന്ത്രണം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന് തിരികെ നല്‍കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനും സ്ഥിതിഗതികള്‍ ശാന്തമാക്കാനും ലോസ് ഏഞ്ചല്‍സ് ഡൗണ്ടൗണില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാത്രികാല കര്‍ഫ്യൂ നടപ്പാക്കുമെന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് അറിയിച്ചു. ഡൗണ്ടൗണില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ (പ്രാദേശിക സമയം) കര്‍ഫ്യൂ നിലവിലുണ്ടായിരിക്കും.

Court blocks Trump from deploying National Guard

More Stories from this section

family-dental
witywide