ബിഹാറിന് മുകളിൽ ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും മഴക്കാലം. നാളെ മുതല്‍ മഴ സജീവമാകാന്‍ സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും ഫലമായാണ് സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത തെളിയുന്നത്.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 24ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 22 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കും.

More Stories from this section

family-dental
witywide