അഭിമാന നിമിഷം! കരസേനയുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി മലയാളിയായ ലഫ്. ജനറൽ സി ജി മുരളീധരൻ

തൃശൂർ: കരസേനയുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി മലയാളിയായ ലഫ്. ജനറൽ സി ജി മുരളീധരൻ നിയമിതനായി. മുൻ ഡിജി സാധന സക്സേന നായർ വിരമിച്ച ഒഴിവിലാണ് നിയമനം. ആർമി മെഡിക്കൽ സർവീസസിന്റെ തലവൻ എന്ന നിലയിൽ, സൈനികർക്കും അവരുടെ ആശ്രിതർക്കും സമഗ്രമായ വൈദ്യ പരിചരണം ഉറപ്പാക്കുന്നതിലാകും അദ്ദേഹത്തിൻ്റെ ശ്രദ്ധ. സി ജി മുരളീധരൻ പ്രശസ്ത റേഡിയോളജിസ്റ്റാണ്.

തൃശൂർ സ്വദേശിയായ സി ജി മുരളീധരൻ 1987 ലാണ് കരസേനയുടെ ഭാഗമായത്. കരസേനയുടെ വടക്ക് പടിഞ്ഞാറ് കമാൻഡുകളിൽ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സിന്ധു ആലപ്പുഴ സ്വദേശിയാണ്. മകൻ മേജർ പ്രതീഖ് കരസേനയിൽ ഡോക്ടർ ആണ്. പൂനെ എ എഫ് എം സിയിൽ നിന്നാണ് മകനും മെഡിക്കൽ ബിരുദം നേടിയത്. നിലവിൽ എംഡി ചെയ്യുന്നു.

Lt. Gen. C. G. Muraleedharan, a Malayali, has been appointed as the Director General of the Army’s Medical Services.

More Stories from this section

family-dental
witywide