വ്യവസായ പ്രമുഖന്‍ എം.പി.എം. മുബശിര്‍ അന്തരിച്ചു

കോഴിക്കോട് : വ്യവസായ പ്രമുഖന്‍ എം.പി.എം. മുബശിര്‍ (70) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 7നായിരുന്നു അന്ത്യം.

അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഇദ്ദേഹം
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, റോട്ടറി തുടങ്ങിയ ക്ലബുകളുടെ സാരഥിയായിരുന്നു. മലബാര്‍ ടൂറിസം സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ഓയിസ്‌ക് ഇന്റര്‍നാഷനല്‍ കാലിക്കറ്റ് പ്രസിഡന്റ്, റോട്ടറി കാലിക്കറ്റ് മുന്‍ പ്രസിഡന്റ്, എക്‌സ്‌ക്ലൂസീവ് ക്ലബ് സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഫൗസിയ മുബശ്ശിര്‍.
മക്കള്‍: ബൂബ്ള്‍ ഐന്‍, നിഷാതുല്‍ ഐന്‍, ആസ്സിം മുബശ്ശിര്‍.
മരുമക്കള്‍: അഫ്‌സല്‍ അഹമ്മദ്, സജിന്‍ ഹംസ, ഫാത്തിമ സഹല.

കബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1ന് സിവില്‍ സ്റ്റേഷന്‍ ഇസ്ലാമിക് സെന്റര്‍ ജുമാ മസ്ജിദില്‍.

More Stories from this section

family-dental
witywide