
തിരുവനന്തപുരം: മധുര പാർട്ടി കോൺഗ്രസിൽ സി പി എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിൽ മടങ്ങിയെത്തിയ എം എ ബേബിക്ക് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി. കേരളത്തിലെ പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സിപിഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് എം എ ബേബിയെ സ്വീകരിച്ചത്. നേതാക്കളും പാർട്ടി പ്രവർത്തകരും റെഡ് വളണ്ടിയർമാരും അടക്കം വലിയ നിരയാണ് എം എ ബേബിയെ കാത്തുനിന്നത്. രാജ്യം വലിയ വെല്ലുവിളി നേരിടുമ്പോൾ കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ തലത്തിൽ സി പി എമ്മിനുണ്ടെന്ന് എം എ ബേബി പറഞു. ദേശീയ തലത്തിൽ അതിനായി പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.