
കാണ്‍പൂര്‍ : നവംബര്‍ 10-ന് ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വ്യക്തികളിലൊരാളാണ് പിടിയിലായ ഡോ. ഷഹീന്‍ ഷാഹിദ്. ‘മാഡം സര്‍ജന്‍’ എന്ന വിളിപ്പേരിലാണ് ഇവര്‍ അറിയപ്പെട്ടുകൊണ്ടിരുന്നത്. പുറമെ നിന്നുനോക്കുന്നവര്‍ക്ക് അവരൊരു സാധാരണ ഡോക്ടര്‍മാത്രമാണ്. അനുകമ്പയുടേയും ദയയുടേയും സഹതാപത്തിന്റെയും ശാക്തീകരണത്തിന്റെയും മറവില്‍ മുസ്ലീം യുവതികളെയും പെണ്‍കുട്ടികളെയും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതായിരുന്നു ഷഹീന്റെ രീതി. ഇതിനായി രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ ഹംദാര്‍ഡിന് ഡോ. ഷെഹീനാണ് നേതൃത്വം നല്‍കിയത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബ്രെയിന്‍ വാഷിംഗിലൂടെ ഭീകരവാദികളാക്കുക എന്നതാണ് ഇവരുടെ രീതി.
സാമ്പത്തികമായി ദുര്‍ബലമായി നില്‍ക്കുന്ന യുവതികളെ ധനസഹായം നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ കൂടെ കൂട്ടിയിരുന്നത്. ‘ബുര്‍ഖ’ ധരിക്കാത്തവരും ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. തീവ്രവാദ ജിഹാദി പ്രത്യയശാസ്ത്രങ്ങളോട് ചായ്വുള്ളവരും ഇവരുടെ ലിസ്റ്റിലുണ്ട്.
ന്യൂഡല്‍ഹി കാര്‍ സ്‌ഫോടനത്തിലും ആറ് നഗരങ്ങളില്‍ ഏകോപിത ഭീകരാക്രമണങ്ങള്‍ നടത്തിയതിലും കുറ്റാരോപിതരായ ജെയ്ഷെ മുഹമ്മദിന്റെ മെഡിക്സിന്റെ ‘മാഡം സര്‍ജന്‍’ എന്ന 43-കാരിയായ ഡോ. ഷഹീന്‍ ഷാഹിദിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായ ഷഹീനില്‍ നിന്നും നിരവധി കാര്യങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍, ഡയറികള്‍, ആസൂത്രണ കുറിപ്പുകള്‍ എന്നിവ ഇപ്പോള്‍ കേസിന്റെ കേന്ദ്രബിന്ദുവാണ്. 1992-ലെ ബാബറി മസ്ജിദ് പൊളിച്ചതിന് ‘പ്രതികാരം’ ചെയ്യാന്‍ ലക്ഷ്യമിട്ട് ഡിസംബര്‍ 6ന് ഒരു ആക്രമണത്തിനുള്ള പദ്ധതിയായിരുന്നു ഇവരുള്‍പ്പെടുന്ന സംഘത്തിനുണ്ടായിരുന്നു. ‘ഡി-6 ദൗത്യം’, എന്നപേരിലാണ് ഇവരിത് ആസൂത്രണം ചെയ്തത്.
ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികകള്‍, റിക്രൂട്ട്മെന്റ് പിച്ചുകള്‍, ഫണ്ട് നീക്കങ്ങള്‍, സുരക്ഷിത ആശയവിനിമയ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2021 ല്‍ ജെയ്ഷെ മുഹമ്മദിന്റെ പിന്തുണയുള്ള സംഘടനയില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന ഷഹീനിനൊപ്പം, കശ്മീരി ഡോക്ടര്‍മാരായ മുസമ്മില്‍ അഹമ്മദ് ഗനായ്, ഉമര്‍ ഉന്‍ നബി എന്നിവര്‍ക്ക് നല്‍കിയിട്ടുള്ള റോളുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഉമര്‍ ഉന്‍ നബി ആണ് സ്‌ഫോടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നതും കൊല്ലപ്പെട്ടതും.
ഉമര്‍, മുസമ്മില്‍, ഷഹീന്‍ എന്നിവര്‍ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി ഒരു ജെയ്ഷെ മുഹമ്മദിന്റെ കൈകാര്യക്കാരന്‍ വഴി 20 ലക്ഷം രൂപയുടെ ഹവാല ഇടപാട് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്, ഈ പണം റിക്രൂട്ട്മെന്റ്, സുരക്ഷിത ഭവനങ്ങള്‍, സുരക്ഷിത ഫോണുകള്‍, രഹസ്യാന്വേഷണം എന്നിവയ്ക്കായുള്ള ഫണ്ടായിരുന്നുവെന്നും സംശയിക്കുന്നു.
‘Madam Surgeon’ attracts Muslim women and girls to terrorism.















