ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി ; ആം ആദ്മി നേതൃസ്ഥാനങ്ങളില്‍ മാറ്റം, പഞ്ചാബില്‍ മനീഷ് സിസോദിയ

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി നടത്തി ആം ആദ്മി പാര്‍ട്ടി. നേതൃസ്ഥാനങ്ങളിലുള്ളവരെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്ക് കടുത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് നടപടി.

ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നടന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിന് ശേഷം, പാർട്ടി ഡൽഹി യൂണിറ്റ് മേധാവിയായി സൗരഭ് ഭരദ്വാജിനെയും ജമ്മു കശ്മീർ യൂണിറ്റ് മേധാവിയായി മെഹ്‌രാജ് മാലിക്കിനെയും നിയമിച്ചു. പഞ്ചാബില്‍ മനീഷ് സിസോദിയയും പാര്‍ട്ടിയെ നയിക്കും. ഗുജറാത്തില്‍ ഗോപാല്‍ റായ്, ഗോവയില്‍ പങ്കജ് ഗുപ്ത, ഛത്തീസ്ഗഡില്‍ സന്ദീപ് പഥക്, ജമ്മു കശ്മീരില്‍ മെഹ്രാജ് മാലിക് തുടങ്ങിയവര്‍ പാര്‍ട്ടിയെ നയിക്കും.