
ബ്രാംപ്ടണ്‍ : കിക്ക്സ്റ്റാര്‍ട്ട് അത്‌ലറ്റിക്‌സ് സംഘടിപ്പിക്കുന്ന മലബാര്‍ ലയണ്‍സ് കപ്പ് സോക്കര്‍ മല്‍സരം ഓഗസ്റ്റ് 30 ശനിയാഴ്ച നടക്കും. മേയര്‍ പാട്രിക് ബ്രൗണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.പി.പി. ദീപക് ആനന്ദ് പങ്കെടുക്കും.
സേവ് മാക്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ പത്തര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മത്സരങ്ങള്‍. വിജയികളെ കാത്തിരിക്കുന്നത് 1000 ഡോളര്‍ സമ്മാനത്തുകയാണ്. ടീം, വ്യക്തിഗത മല്‍സരങ്ങള്‍ എന്നിവയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്. സംഗീതപരിപാടികളും ഭക്ഷണസ്റ്റാളുകളുമുണ്ടാകും.