മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി (മോക്സ്) രൂപീകൃതമായി

ജോര്‍ജ് പണിക്കര്‍ (പബ്ളിസിറ്റി ചെയര്‍)

ഷിക്കാഗോ: ഷിക്കാഗോ ലാന്‍ഡിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ അല്‍മായ കൂട്ടായ്മയായ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ (മോക്സ്-എം.ഒ.സി.എസ്) രൂപീകൃതമായി. ഷിക്കാഗോ ഓക്ക് ബ്രൂക്കിലെ മാരിയറ്റ് ഹോട്ടലില്‍ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷിക്കാഗോയിലും പരിസരങ്ങളിലും നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സുമനസുകളുടെ മനസിലുദിച്ച ഒരു ആശയമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, വിശിഷ്ട അതിഥി എഴുത്തുകാരനായ കോരസണ്‍ വര്‍ഗീസ്, ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് ഹെഡ് ഓഫ് ചാന്‍സറി വിനോദ് ഗൗതം, കോണ്‍സല്‍ വിനോദ് ഗൗതം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഡോ. ജോസഫ് എബ്രഹാം, സംഘടനയുടെ വൈസ് പ്രസിഡന്റ് എബ്രഹാം വര്‍ക്കി, സെക്രട്ടറി അജിത് ഏലിയാസ്, ട്രഷറര്‍ ഫിലിപ്പ് കുന്നേല്‍ ജോസഫ്, ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്സ് ആയ ജോര്‍ജ് പണിക്കര്‍, ജിജോ വര്‍ഗീസ്, മനോജ് മാത്യു മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിശിഷ്ട അതിഥികളായി എത്തിയ സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി വര്‍ഗീസ് (ന്യൂജേഴ്സി), സഭാ മാനേജിങ് കമ്മിറ്റി മുന്‍ അംഗമായ ഫിലിപ്പോസ് ഫിലിപ്പ് (ന്യൂയോര്‍ക്ക്), സണ്‍ഡേ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ അലക്സ് അലക്സാണ്ടര്‍ (ഡാളസ്), വിമന്‍സ് ഫോറം പ്രസിഡന്റ് മഞ്ജു ബേബി, യൂത്ത് ഫോറം കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ആല്‍വിന്‍ എബ്രഹാം, റെയ്നു തോമസ്, സീനിയര്‍ ഫോറം കണ്‍വീനര്‍ കോശി വൈദ്യന്‍, ഡോണേഴ്സ് ഗ്രോവ്, ടൗണ്‍ഷിപ്പ് അസ്സെസ്സര്‍ ഗ്രിഗറി ബോള്‍ട്സ് എന്നിവരും പരിപാടിയില്‍ സ്നേഹ സാന്നിധ്യമറിയിച്ചവരും സദസിനെ മോടിയാക്കി.

ക്രിസ്റ്റീന്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തൊട്ടു പിന്നാലെ ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനാലാപനമായിരുന്നു. ജോര്‍ജ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗം സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥിയായ കോരസണ്‍ വര്‍ഗീസ്ഉദ്ഘാടന പ്രസംഗവും നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിര്‍വഹിച്ചു.മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അല്‍മായരുടെ ഇങ്ങനെയുള്ള സംഘടന മുതല്‍ക്കൂട്ടാണെന്നും ലോകത്തിന്റെ എല്ലാ കോണുകളിലും ഇങ്ങനെയുള്ള സംഘടനകള്‍ വളര്‍ന്നു പന്തലിക്കട്ടെ എന്നും കോരസണ്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് എബ്രഹാം വര്‍ക്കിയും ട്രഷറര്‍ ഫിലിപ്പോസ് ജോസഫും ഈ സംഘടനയുടെ ലക്ഷ്യത്തെ പറ്റിയും ഇതുമൂലം സാധാരണക്കാരായ വിശ്വാസികള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ പറ്റിയും വിശദമായി സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് എബ്രഹാമും മനോജ് മാത്യുവും ചേര്‍ന്ന് മറ്റു പ്രാസംഗികരെ സദസ്സിന് പരിചയപ്പെടുത്തി. അതിനു ശേഷം ടൗണ്‍ഷിപ്പ് അസ്സെസ്സര്‍ ഗ്രിഗറി ബോള്‍ട്സും ഇന്‍ഡ്യന്‍ കോണ്‍സല്‍ പ്രതിനിധി വിനോദ് ഗൗതവും ആശംസകള്‍ അറിയിച്ചു. സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ഷാജി വര്‍ഗ്ഗീസ്, സഭാ മാനേജിങ്ങ് കമ്മറ്റി മുന്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ്, സണ്‍ഡേ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ അലക്സ് അലക്സാണ്ടര്‍ എന്നിവരും തങ്ങളുടെ ആശയങ്ങള്‍ പങ്കു വച്ചു.

മോക്സിന്റെ ഉദ്ഘാടന കൂട്ടായ്മ ശ്രദ്ധേയമാക്കുവാന്‍ എത്തിയ വിവിധ സ്പോണ്‍സേഴ്സിനെ ജിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സെക്രട്ടറി അജിത് ഏലിയാസിന്റെ നന്ദിവാക്കുകളോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. മാതൃദിനമായതിനാല്‍ പൂക്കള്‍ നല്‍കി എല്ലാ അമ്മമാരെയും ആദരിച്ചു. ഫാഷന്‍ ഷോ, ഗാനാലാപനങ്ങള്‍, ഡാന്‍സ്, എന്നിങ്ങനെ വര്‍ണാഭമായ കലാവിരുന്നാണ് ഡിന്നറിനോടൊപ്പം നടത്തപ്പെട്ടത്. മണവാളന്‍സ് ഡാന്‍സ് ട്രൂപ്പിന്റെ പരിപാടികളും മറ്റ് കലാപരിപാടികളും മികവുറ്റതായിരുന്നു. ഫലക്ക് അന്‍സാരി എന്ന സ്ഥാപനം സ്പോണ്‍സര്‍ ചെയ്ത ഫാഷന്‍ ഷോ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

ഫ്ളവേഴ്സ് ടി.വി യു.എസ്.എ ആന്റ് മീഡിയ ഐസ് ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ ആയിരുന്നു ഇവന്റ്ഡറക്ടര്‍. മഞ്ജു ബേബി സിബിന്‍ ഫിലിപ്പ,് ബിനില്‍ ഫിലിപ്പ്, ആല്‍ബിന്‍ എബ്രഹാം, റെയ്നു തോമസ്, ലിഷ ജോണി, ഡോ. മോനി എബ്രഹാം എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. വിവിധ കലാപരിപാടികളില്‍ അനേകം പേര്‍ തങ്ങളുടെ കലാമികവ് കാഴ്ചവച്ചു.

More Stories from this section

family-dental
witywide