തന്നെ വളർത്തിയത് മലയാള സിനിമ പ്രേക്ഷകർ ആണെന്നും, അതുകൊണ്ട് തന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നുംനടൻ പൃഥ്വിരാജ് സുകുമാരൻ. നവംബർ 21-ന് തിയേറ്ററുകളിലെത്തുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ട്രെയ്‌ലര്‍ ലോഞ്ചിനായി വരുമ്പോള്‍ ഇവിടെ ഈ പ്രേക്ഷകര്‍ കൂടിയിരിക്കുന്നത് എന്നിലുള്ള സ്‌നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോള്‍ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളര്‍ത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ്. ഞാന്‍ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തില്‍ താഴെ ഞാന്‍ ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകള്‍ 100 ശതമാനം നല്‍കി വേണം എല്ലാ സിനിമയും ചെയ്യാന്‍ എന്ന ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ആണ് ‘വിലായത്ത് ബുദ്ധ’ സംവിധാനം ചെയ്തിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
Malayalam cinema audiences raised me, you have every right to criticize – Prithviraj












