55-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി മലയാള സിനിമ; മികച്ച നടനായി മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനെയും അവതരിപ്പിച്ച അഭിനയ കുലപതി മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ സിനിമയിലെ അഭിനയ മികവിന് മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.

മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു.

മികച്ച വസ്ത്രാലങ്കാരം – സമീറ (രേഖാ ചിത്രം, ബൊഗെൻ വില്ല), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര (ബറോസ്), മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – രാജേഷ് ഒ വി – ബറോസ്, മികച്ച നൃത്ത സംവിധാനം – സുരേഷ് സുന്ദർ, വിഷ്ണുദാസ് (ബൊഗെയിൻ വില്ല), മികച്ച വിഷ്വൽ എഫക്ട്- എ ആർ എം (ചിത്രം) ജിതിൻ, അനിരുദ്ധ മുഖർജി, സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് – പായൽ കാപാഡിയ – പ്രഭയായ് നിനച്ചതെല്ലാം, ജൂറി അവാർഡ് ചിത്രം – പാരഡൈസ്

രചനാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ മികച്ച ഗ്രന്ഥം – സി എസ് മീനാക്ഷിയുടെ പെണ്‍പാട്ട് താരകള്‍, മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകളും മലയാള സിനിമയില്‍ മാറുന്ന ഭാവുകത്വം- ഡോ. വത്സന്‍ വാതുശേരി

More Stories from this section

family-dental
witywide