
ന്യൂഡല്‍ഹി : ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്‍കി മലയാളി യുവാവിനെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയെ അറസ്റ്റിലായി. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി.ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയാലായത്.
മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് നടപടി. ജനുവരി 25നാണ് തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയില്‍ നിന്നും നാടുകടത്തപ്പെട്ട് ഡല്‍ഹിയില്‍ എത്തുന്നത്. ഡിജോയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് രൂപേഷിനെ പിടികൂടിയത്.