
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയുടെ (മാപ്) ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയുടെ നേതൃത്വത്തിൽ Map onam കേരളോത്സവം 25 ശനിയാഴ്ച ( സെപ്റ്റംബർ 13 ) ന് മൂന്ന് മണിക്ക് നടക്കും. വിവിധ ജില്ലകളിലെ കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കലാവിരുന്നാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം.

ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രഗത്ഭരായ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. തിരുവാതിര, അത്തപ്പൂക്കളം, ചെണ്ടമേളം തുടങ്ങിയവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ചെയർമാൻ ശ്രീജിത്ത് കോമത്ത് അറിയിച്ചു.

മാപ്പിന്റെ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും ഒറ്റക്കെട്ടായ പ്രവർത്തനംകൊണ്ടാണ് ഇത്രയും മികച്ച രീതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതെന്ന് പ്രസിഡന്റ് ബെൻസൺ പണിക്കർ പറഞ്ഞു.

സ്പോൺസർമാരുടെ സഹകരണത്തിന് ട്രഷറർ സാജൻ നന്ദി അറിയിച്ചു. മാപ്പ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജനറൽ സെക്രട്ടറി ലിജോ ജോർജ് പറഞ്ഞു. എല്ലാവിധ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജോൺസൻ ഫുഡ് കമ്മിറ്റിയും അറിയിച്ചു.