ഫോമാ ടീം പ്രോമിസിന്റെ ജനസമ്പർക്കത്തിന് മലയാളി അസോസിയേഷൻ ഓഫ് ടാമ്പ പ്രതിനിധികൾ അകമഴിഞ്ഞ പിന്തുണയുമായെത്തി

ഫോമാ 2026–2028 കാലഘട്ടത്തിനായുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായ മാത്യു വർഗീസിന്റെ നേതൃത്വത്തിൽ സൺഷൈൻ റീജിയനിൽ നടത്തിയ ജനസമ്പർക്ക പര്യടനത്തിന് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT) പ്രതിനിധികളും ജനകീയ നേതാക്കളും ഫോമാ ടീം പ്രോമിസിന് പിന്തുണയുമായി എത്തി.

പതിനൊന്നു വർഷത്തിലേറെയായി ടാമ്പാ മലയാളി സമൂഹത്തിനിടയിൽ മാനവികത, നിഷ്പക്ഷത, സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളോട് ചേർന്ന പ്രവർത്തനം എന്നിവ മുഖമുദ്രയാക്കി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ ഒരു മാതൃകാസംഘടനയാണ് . സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി, മത്സരബുദ്ധികളെ അതിജീവിച്ച് യാഥാർത്ഥ്യങ്ങളോട് ചേർന്ന സ്വാഭാവിക സമീപനം സ്വീകരിക്കുന്ന മാതൃകയാണ് മലയാളി അസോസിയേഷൻ ടാമ്പാ എന്ന് മാത്യു വർഗീസ് അഭിപ്രായപ്പെട്ടു.

ദുഷ്പ്രചരണങ്ങളും, വ്യക്തിമഹത്വൽക്കരണവും നിറഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ സൗഹൃദപരവും,ജനാധിപത്യപരവുമായ ഒരു കൂട്ടായ്‌മയോടുള്ള സാമൂഹിക പ്രവർത്തനമാണ് സമൂഹത്തിന് ഏറ്റവും ആവശ്യമെന്ന് ടീം പ്രോമിസ് കരുതുന്നതായും പ്രതിനിധികൾ പറഞ്ഞു.

മലയാളി അസോസിയേഷൻ ഓഫ് താമ്പയെ പ്രതിനിധീകരിച്ച് ജിനോ വർഗീസ്, ജോസ്മോൻ തത്തംകുളം, ജോമോൻ തെക്കെത്തോട്ടിയിൽ, ബിഷൻ ജോസഫ്, ബാബു പോൾ എന്നിവരും പങ്കെടുത്തു. ഫോമാ പ്രോമിസ് ടീം മുഖേന ടാമ്പയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പുതുമയുള്ള സമീപനവും വ്യക്തമായ നിലപാടുകളും സമൂഹം ആവേശത്തോടെ സ്വീകരിക്കുന്നു എന്ന് ടാമ്പക്കാരനും ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥിയുമായ ടിറ്റോ ജോൺ അഭിപ്രായപ്പെട്ടു. പ്രസ്തുത യോഗത്തിൽ ടീം പ്രോമിസിനെ പ്രതിനീതികരിച്ചു മാത്യു വർഗീസ് – പ്രസിഡണ്ട്, അനു സ്കറിയ – സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ, ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ്‌, രേഷ്മ രഞ്ജൻ – ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവർ പങ്കെടുത്തു.

More Stories from this section

family-dental
witywide