മുംബൈയിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്. മലയാളി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഒരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 12 മണിയോടെയായിരുന്നു ഇവരുടെ ജീവനെടുത്ത അപകടമുണ്ടായത്.

ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ : അനിരുദ്ധ്.

More Stories from this section

family-dental
witywide