യുഎസിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; അപകടകാരണം വാതകച്ചോർച്ചയെന്ന് സൂചന

പെൻസിൽവേനിയ: യുഎസിലെ വീട്ടിൽ മലയാളി ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് കഴിഞ്ഞ മാസം 27 ന് മരിച്ചനിലയിൽ കണ്ടെത്തിയത്.

പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ ഇരുവരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവസവും ഇവരുമായി ഫോണിൽ വിളിക്കാറുള്ള യുഎസിലുള്ള ആനിയുടെ സഹോദരി സിസി 27 ന് തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുമായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതകച്ചോർച്ചയുണ്ടായി മരണം സംഭവിച്ചതെന്ന് ആണ് സൂചന. സംസ്കാരം ഒമ്പതിന് ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തേരിയിൽ നടക്കും. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകൻ: ഡോൺ കാസ്ട്രോ.

More Stories from this section

family-dental
witywide