
ഡാളസ്: കാര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മലയാളി യുഎസില്‍ അന്തരിച്ചു. ചേപ്പാട് മേവിലേത് എസ് മത്തായിയുടെ മകന്‍ ഡോ. സോണി മാത്യു(50) ആണ് മരിച്ചത്. ജൂലൈ 16ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി, സോണി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു റോഡരുകിലുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡാളസ് മെത്തഡിസ്‌റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച അംഗമായിരുന്ന ഡോ.സോണി ചര്‍ച്ചില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ :മേരി ജോണ്‍
മക്കള്‍ : മേഗന്‍, ആന്‍ഡ്രൂ സോയി
Tags: