പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു, സംഭവം പൊള്ളാച്ചിയില്‍

ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. തമിഴ്നാട് പൊള്ളാച്ചിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണ്‍ ആണ് ക്രൂരകൊലപാതകം നടത്തിയത്. ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം അഞ്ചുവര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നടത്തിയത് വിദ്യാര്‍ത്ഥിനി നിരസിച്ചത് പകയായി മാറി എന്നാണ് പൊലീസ് പറയുന്നത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്‌വിക. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ളപ്പോഴാണ് പ്രവീണ്‍ കൊലപാതകം നടത്തിയത്.

ണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

More Stories from this section

family-dental
witywide