തൊടുപുഴ സ്വദേശി കാനഡയിൽ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് സൂചന

തൊടുപുഴ : തൊടുപുഴ സ്വദേശി കാനഡയിൽ മരിച്ചനിലയിൽ. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വർക്കി(23)യാണ് മരിച്ചത്. കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്നു.

യുവാവിനെ മോങ്ടണിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സൂചന. സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ടണിൽ പോയതായിരുന്നു. മാതാവ് ബിന്ദു ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ്.

Malayali man Varkey found dead in Canada

More Stories from this section

family-dental
witywide