ശ്രീനഗർ: സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സുബേദാർ സജീഷ് ആണ് മരിച്ചത്. ജമ്മുകശ്‌മീരിലെ രജോരിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
സൈന്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 27 വർഷമായി സൈന്യത്തിലായിരുന്നു സജീഷ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. നാളെ പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.
Malayali soldier dies after military vehicle falls into gorge













