
ബംഗളൂരു: ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ സ്വകാര്യ കോളേജിലെ മലയാളി ബിരുദ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി. കോഴിക്കോട് സ്വദേശിയും സ്വകാര്യ പിജി ഉടമയുമായ അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ, പ്രതി വിദ്യാർത്ഥിനിയെ ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പീഡനത്തിനിരയായ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.