ബെംഗളൂരു: കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സിംഗ് വിദ്യാർത്ഥികൾ ബെംഗളൂരുവിനടുത്ത് ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തി.. ചിക്കബനവര സ്റ്റേഷന് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇരുവരെയും റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എത്തുന്നതിനിടെ ഇരുവരും തമ്മിൽ ചേർന്ന് നിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. സപ്തഗിരി കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളും മലയാളികളുമായ 20 വയസുകാരനായ ജസ്റ്റൻ ജോസഫും 19 വയസായ സ്റ്റർലിൻ എലിസ ഷാജിയുമാണ് മരിച്ചവർ. ഇരുവരും കോളേജ് ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.
ബെലഗാവിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 2.35-നു ഇടിച്ചതോടെ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോക്കോമോട്ടീവ് എഞ്ചിനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇത് ആത്മഹത്യയാണെന്ന് തെളിയിക്കുന്നു. എങ്കിലും, ഇത്തരം ഒരു തീരുമാനത്തിലേക്ക് ഇവരെ നയിച്ചത് എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല എന്ന് റെയിൽവേ എസ്.പി. യതീഷ് എൻ പറഞ്ഞു.
Malayali students killed by train in Bengaluru, police say it was suicide; both study in the same class












