ജോലികഴിഞ്ഞ് മടങ്ങുംവഴി വാഹനാപകടം, സ്വിറ്റ്സർലൻഡിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

സൂറിക്: സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. അനീന പാറത്തലക്കൽ(26) ആണ് മരിച്ചത്. സൂറിക് നിവാസി പാറത്തലക്കൽ ജോൺസൺ (ബിജു), ജസ്സി ദമ്പതികളുടെ മകളാണ്.

വ്യാഴാഴ്ച സൂറിക് ലിമ്മത്ത് ആശുപത്രിയിൽ ജോലിചെയ്തിരുന്ന അനീന വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ സൂറിക് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വിറ്റ്സർലൻഡിലെ കാത്തലിക് കമ്യൂണിറ്റിയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും യുവതലമുറയും അനീനയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. സംസ്കാരം പിന്നീട്‌.

Malayali woman dies in Switzerland

More Stories from this section

family-dental
witywide